ശബരിമല വിഷയത്തില്‍ ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍ പങ്കുവെച്ച് ജോയ് മാത്യു

കൊച്ചി: ശബരിമല വിഷയത്തില്‍ എന്ത് പറയും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ചില കാര്‍ട്ടൂണുകള്‍ ആയിരം പേജുള്ള പുസ്തകത്തെക്കാളും ഫലവത്താണ്. ചിലപ്പോള്‍ ബോംബര്‍ വിമാനത്തേക്കാള്‍ ശക്തവും. ഇതില്‍ പറയാതെ പറഞ്ഞ പലതുമുണ്ടെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

ശബരിമല വിഷയത്തെക്കുറിച്ച്
ഞാനെന്ത് പറയും
എന്ത് പറയാതിരിക്കും
എന്നാലോചിച്ചിരിക്കെ
ഇതാ വരുന്നൂ ഗോപീകൃഷ്ണന്റെ കാർട്ടൂൺ .
ചില കാർട്ടൂണുകൾ ആയിരം പേജുള്ള പുസ്‌തത്തെക്കാളും
ഫലവത്താണ്
ചിലപ്പോൾ ബോംബർ വിമാനത്തേക്കാൾ
ശക്തവും
അത്തരത്തിൽ ഒന്നിതാ .
ഇതിൽ പറയാതെ പറഞ്ഞ പലതുമുണ്ട്

തൽക്കാലം ഇത് പിടിക്ക്
എനിക്ക് പറയാനുള്ളത് വഴിയേ തരുന്നുണ്ട് ;ജാഗ്രതൈ
#gopikrishnan

Top