ആണുങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടികളിലെ മഹിളാരത്‌നങ്ങള്‍ കണ്ടുപഠിക്കണമെന്ന് ജോയ് മാത്യു

കൊച്ചി: ബിഷപ്പിനെതിരായ സമരത്തില്‍ വിജയിച്ച കന്യാസ്ത്രീകളെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. സമരത്തില്‍ വിജയിച്ച കന്യാസ്ത്രീമാരുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ജോയ് മാത്യുവിന്റെ കുറിപ്പ്.

ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

‘ആണുങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടികളിലെ ഘോഷയാത്രയില്‍ ബാനര്‍ പിടിക്കാനും താലപ്പൊലി ഏന്താനും മാത്രം പരിശീലിപ്പിക്കപ്പെട്ട കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ മഹിളാരത്‌നങ്ങള്‍ക്ക് കണ്ടുപഠിക്കാന്‍ ഇതാ’

Top