‘കൊള്ളാം സര്‍ക്കാരിന്റെ നവോത്ഥാനം പൊളിക്കുന്നുണ്ട്’; പരിഹാസവുമായി ജോയ് മാത്യു

joy mathew

കോഴിക്കോട്: മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ സുപ്രധാന തീരുമാനമാണ് ഇപ്പോള്‍ സംസ്ഥാനം ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ ആളുകള്‍ക്ക് ഉല്ലസിക്കാന്‍ പബ്ബുകള്‍ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു എന്നായിരുന്നു മുഖ്യന്റെ പ്രസ്താവന. എന്നാല്‍ ഈ തീരുമാനത്തിനെതിരെ സമ്മിശ്ര പ്രതികരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

അതേസമയം ഈ വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ജോലിയെടുത്തു തളരുന്ന നഗര ജീവികള്‍ക്ക് ഉല്ലസിക്കാന്‍ ബീയര്‍ പബ്ബുകള്‍. മണ്ണില്‍ പണിയെടുത്തു ജീവിക്കുന്ന കര്‍ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെയെന്ന് അദ്ദേഹം ചോദിക്കുന്നു. ഇങ്ങിനെയൊക്കയല്ലേ നവോഥാനം കൊണ്ടുവരികയെന്നും അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ജോലിയെടുത്തു തളരുന്ന നഗര ജീവികള്‍ക്ക് ഉല്ലസിക്കാന്‍ ബീയര്‍ പബ്ബുകള്‍ ! മണ്ണില്‍ പണിയെടുത്തു ജീവിക്കുന്ന കര്ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെ? ഇങ്ങിനെയൊക്കയല്ലേ നവോഥാനം കൊണ്ടുവരിക ഇക്കാര്യത്തില്‍ സഖാക്കള്‍ക്കും ഭിന്നാഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല

Top