പ്രതികരണ ശേഷിയില്ലാത്തവരല്ല അമ്മയിലെ അംഗങ്ങള്‍; മോഹന്‍ലാലിനെതിരെ ജോയ് മാത്യു

joy-mathew

കൊച്ചി: താരസംഘടനയായ അമ്മയില്‍ പ്രതിസന്ധി മുറുകുമ്പോള്‍ പ്രസിഡന്റായ നടന്‍ മോഹന്‍ലാലിനെതിരെ തുറന്നടിച്ച് നടന്‍ ജോയ് മാത്യു രംഗത്ത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ തിരിച്ചെടുക്കല്‍ അമ്മയുടെ അജണ്ടയില്‍ ഇല്ലായിരുന്നുവെന്നും, മോഹന്‍ലാല്‍ അജണ്ട വീണ്ടും വായിക്കണമെന്നും ജോയ് മാത്യു പറഞ്ഞു.

മാത്രമല്ല, പ്രതികരണ ശേഷിയില്ലാത്തവരല്ല അമ്മയിലെ അംഗങ്ങളെന്നും അദ്ദേഹം തുറന്നടിച്ചു.

അതേസമയം, താരസംഘടന അമ്മയുടെ പ്രസിഡന്റ് നടന്‍ മോഹന്‍ലാല്‍ സിനിമാ മന്ത്രി എ.കെ ബാലനുമായി കൂടിക്കാഴ്ച നടത്തി. താരസംഘടനയായ എ.എം.എം.എയുടെ ജനറല്‍ ബോഡി മീറ്റിംഗ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍ മന്ത്രിയെ കണ്ടത്.

അമ്മയുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട കാര്യമില്ലെന്നും, പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാലിന് തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നാണ് കരുതുന്നതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയില്‍വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.Related posts

Back to top