journalists rajdeve murder five people arrested

പട്‌ന : ബീഹാറില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ രാജ്‌ദേവു രഞ്ജനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ രോഹിത് കുമാര്‍ എന്നയാള്‍ക്കാണ് കൊലയില്‍ മുഖ്യ പങ്കുള്ളത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡയിലെടുത്തിരുന്നു. ഈ മാസം 13ന് സിവാന്‍ റെയില്‍വെ സ്റ്റേഷനിലാണ് 42കാരനായ രഞ്ജന്‍ വെടിയേറ്റ് മരിച്ചത്. ഹിന്ദി ദിനപ്പത്രം ഹിന്ദുസ്ഥാന്റെ ബ്യൂറോ ചീഫായി ജോലി ചെയ്തിരുന്ന രഞ്ജന്റെ കൊലപാതകം മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ബീഹാറിലെ നിയമവാഴ്ചയുടെ തകരാറിന്റെ പേരില്‍ മുഖ്യമന്ത്രി നീതീഷ് കുമാറിനെതിരെ വിമര്‍ശനമുണ്ടാവുകയും ചെയ്തിരുന്നു.

Top