മീടൂ ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്; പ്രതികരണവുമായി എംജെ അക്ബര്‍ രംഗത്ത്

ന്യൂഡല്‍ഹി: തനിക്കെതിരായ മീടൂ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് വിദേശകാര്യസഹമന്ത്രി എംജെ അക്ബര്‍.

വിദേശത്ത് ആയിരുന്നതിനാലാണ് മറുപടി നല്‍കാതിരുന്നതെന്നും ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അക്ബര്‍ വ്യക്തമാക്കി. എന്നാല്‍ രാജി സംബന്ധിച്ച വിശദീകരണം ഒന്നും അദ്ദേഹം നല്‍കിയിട്ടില്ല.

8 മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ രംഗത്തെത്തിയിരികക്കുന്നത്. അക്ബറിനെതിരെയുള്ള പരാതി പരിശോധിക്കുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. അക്ബറിനെ സംരക്ഷിക്കേണ്ടെന്ന നിലപാടാണ് പല മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കുമുണ്ടായിരുന്നത്. എം.ജെ അക്ബറിനെതിരെ ബിജെപിയില്‍ അതൃപ്തിയും ഉണ്ട്. അക്ബര്‍ തുടരുന്നത് ശരിയല്ലെന്ന് ചില മുതിര്‍ന്ന നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.

Top