പ്രവേശനമില്ല; കര്‍ണാടകയിലെ എംഎല്‍എ ഹൗസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്

ബംഗളൂരു: കര്‍ണാടകയിലെ എംഎല്‍എ ഹൗസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. നിയമസഭാംഗങ്ങള്‍ ജോലി കഴിഞ്ഞ് ചെലവഴിക്കുന്ന സമയം അവരുടെ സ്വകാര്യ സമയമാണെന്ന് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡെ ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകരുടെ സന്ദര്‍ശനങ്ങള്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് തുല്യമാണെന്നും വ്യക്തമാക്കുന്നു. ഫെബ്രുവരി 18നാണ് സ്പീക്കര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്.

എംഎല്‍എമാര്‍ക്ക് മാധ്യമങ്ങളുമായി സംവദിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എംഎല്‍എ ഹൗസിന്റെ ഗേറ്റിന് പുറത്ത് എംഎല്‍എമാരുമായി സംസാരിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

അസംബ്ലിയില്‍ സ്വകാര്യ വാര്‍ത്താ ചാനലുകള്‍ ക്യാമറകള്‍ ഉപയോഗിക്കുന്നത് സ്പീക്കര്‍ മുമ്പ് നിരോധിച്ചിരുന്നു. ശൈത്യകാലത്തിന് തൊട്ടുമുമ്പ്, നിയമസഭയുടെ നടപടികള്‍ തത്സമയം പ്രക്ഷേപണം ചെയ്യുന്നതിന് സ്വകാര്യ മാധ്യമ ചാനലുകളെ വിലക്കിയിരുന്നു.

Top