journalists arerst; Kummanam statement

കോട്ടയം: കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം കൃത്യമായ ഉപദേശം ലഭിച്ചിട്ടാണോ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്ടെ സംഭവം അപലപനീയമാണ്. അടിയന്തരാവസ്ഥ കാലത്തേക്കുള്ള തിരിച്ചുപോക്കാണ് ഇത്. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Top