സോഷ്യല്‍മീഡിയയില്‍ താരമായി പാക്കിസ്ഥാനിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്താ അവതാരിക

transgender

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ഒരു വാര്‍ത്താ അവതാരികയാണ്. ആദ്യത്തെട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്താ അവതാരികയെന്ന അംഗീകാരത്തോടെയാണ് 21 വയസ്സുള്ള ഈ മാധ്യമപ്രവര്‍ത്തക വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.

പാകിസ്ഥാനിയായ മര്‍വിയ മാലിക് വാര്‍ത്ത വായിക്കുന്ന ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. ലാഹോറിലെ കോഹിനൂര്‍ ന്യൂസ് എന്ന ചാനലിലെ ട്രെയ്‌നീ വാര്‍ത്ത അവതാരകയാണ് മര്‍വിയ മാലിക്. പഞ്ചാബ് സര്‍വകലാശാലായില്‍ നിന്നാണ് മര്‍വിയ മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദം കരസ്ഥമാക്കിയത്.

തന്നെപ്പോലുള്ള ട്രാന്‍സ്‌ജെന്‍ഡറായ ആളുകള്‍ ഏത് ജോലിയും ചെയ്യാന്‍ പ്രാപ്തരാണെന്ന് സമൂഹത്തെ എനിക്ക് ബോധ്യപ്പെടുത്തണമായിരുന്നു എന്നാണ് മര്‍വിയ പറയുന്നത്. വരുന്ന തലമുറയില്‍പ്പെട്ട ട്രാന്‍സ്‌ജെന്‍ഡറായ കുട്ടികള്‍ക്കെങ്കിലും താനൊരു പ്രേരണയായി മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും മര്‍വിയ കൂട്ടിച്ചേര്‍ത്തു.

Top