ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനെ അജ്ഞാത സംഘം വീട്ടില്‍ കയറി വെടിവെച്ചു

journalist

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനു നേരെ വെടിവെപ്പ്. സഹാറാ സമയ് ചാനനലിലെ മാധ്യമ പ്രവര്‍ത്തകനായ അനുജ് ചൗധരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ഞായറാഴ്ച വൈകിട്ട ഗാസിയാബാദിലെ വീട്ടില്‍വെച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാതരായ അക്രമികള്‍ വീടിനുള്ളില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു.

അനുജ് ചൗധരിക്ക് വയറിനും വലത് കൈക്കും വെടിയേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് പോലീസ് പറയുന്നത്. പ്രദേശത്തെ ബി.എസ്.പി കൗണ്‍സിലറിന്റെ ഭര്‍ത്താവാണ് അനുജ് ചൗധരി.

അതേസമയം അക്രമിയെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരങ്ങള്‍. ഇവരെ കണ്ടെത്താന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Top