മധ്യപ്രദേശില്‍ ദേശീയ ചാനലിലെ മാധ്യമപ്രവര്‍ത്തകനെ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തി

sandeep-sharma accident

ഭോപ്പാല്‍: മധ്യപ്രദേശിലെ കോട്‌വാലിയില്‍ ദേശീയ ചാനലിലെ മാധ്യമപ്രവര്‍ത്തകനെ ലോറി ഇടിപ്പിച്ച് കൊന്നു. മണല്‍ മാഫിയക്കെതിരെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകനായ സന്ദീപ് ശര്‍മ (35) ആണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ ബൈക്കില്‍ പോകുമ്പോള്‍ പിന്നാലെവന്ന ടിപ്പര്‍ ലോറി ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഒളികാമറ ഉപയോഗിച്ച് പ്രദേശത്തെ മണല്‍ മാഫിയയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സന്ദീപ് ശര്‍മക്ക് പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്നും വധഭീഷണിയുണ്ടായിരുന്നു.

Top