മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു; കര്‍ണാടക പൊലീസിന്റെ പെരുമാറ്റം ‘പൈശാചികം’

ര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ വെച്ച മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഫോണും മൈക്കും ക്യാമറയും വിട്ടു നല്‍കി. ഇവരെ കേരളാ പൊലാസിന് കൈമാറി.

കാസര്‍ഗോഡ് അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിച്ചാണ് മാധ്യമ പ്രവര്‍ത്തകരെ കൈമാറിയത്. കര്‍ണാടക പൊലീസ് തന്നെയാണ് ഇവരെ കൈമാറിയത്.

പൊലീസ് വളരെ മോശമായി പെരുമാറിയെന്നും വാഹനത്തിലിരുന്ന തങ്ങളെ പരസ്പരം സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ ആരോപിച്ചു. ക്രിമനലുകളോട് പൊരുമാറുന്ന പോലെ ആയിരുന്നു തങ്ങളോടും പെരുമാറിയത്.

ഏഴുമണിക്കൂര്‍ നേരം കസ്റ്റഡിയില്‍ വെച്ചതിന് ശേഷമാണ് 8 മാധ്യമ പ്രവര്‍ത്തകരെ കര്‍ണാടക പൊലീസ് വിട്ടയച്ചത്.

മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെ പൊലീസ് വെടിവെയ്പ്പില്‍  മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച ആശുപത്രിക്ക് സമീപം റിപ്പോര്‍ട്ട് നടത്താന്‍ പോയതായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍. യാതൊരു പ്രകോപനവും ഉണ്ടാകാതിരുന്നിട്ടും തങ്ങളുടെ കൃത്യ നിര്‍വ്വഹണത്തിന് പൊലീസ് തടസ്സം നില്‍ക്കുകയായിരുന്നു എന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്.

കസ്റ്റഡിയില്‍ എടുത്ത ശേഷം തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടെന്നും അക്രഡിറ്റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ കാണിച്ചിട്ടും അത് വ്യാജമാണെന്ന് പൊലീസ് ആരോപിക്കുകയും ചെയ്തു. തുടര്‍ന്ന് മൊബൈല്‍ ഫോണും ക്യാമറയും ലൈവ് ഉപകരണങ്ങളുമെല്ലാം പൊലീസ് പിടിച്ചെടുത്തു.

Top