മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് മലയാളം സര്‍വകലാശാലയില്‍ നിയമനം

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു കൊല്ലപ്പെട്ട സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം.ബഷീറിന്റെ ഭാര്യ ജസീലയ്ക്കു മലയാളം സര്‍വകലാശാലയില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. അസിസ്റ്റന്റ് തസ്തികയിലാണു നിയമനം. ബികോം ബിരുദ യോഗ്യതയുള്ള ജസീലയ്ക്ക് അനുയോജ്യമായ തസ്തികയില്‍ നിയമനം നല്‍കണമെന്നു ശുപാര്‍ശ ചെയ്തു മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു.

ബഷീറിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയടക്കം പരിശോധിച്ചു ജില്ലാ കലക്ടര്‍ സര്‍ക്കാരിന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണു ബിരുദം അടിസ്ഥാന യോഗ്യത വേണ്ടുന്ന അസിസ്റ്റന്റ് തസ്തിക സൃഷ്ടിച്ചു നിയമനം നല്‍കുന്നതിനു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Top