മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേശയെ വെടിവെച്ച് കൊന്നു

ബംഗലൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേശയെ വെടിവെച്ച് കൊന്നു.

ബംഗലൂരുവിലെ വസതിയില്‍ വെച്ചാണ് കൊലപാതകം നടന്നത്. വീട്ടിലെത്തിയ അജ്ഞാതന്‍ വെടിവെച്ച് കൊല്ലുകയായിരുന്നു.

ഗൗരി ലങ്കേശ് പത്രികയുടെ എഡിറ്ററായിരുന്നു. അപകീര്‍ത്തിക്കേസില്‍ നേരത്തെ ഗൗരി ലങ്കേശ ശിക്ഷിക്കപ്പെട്ടിരുന്നു.

Top