ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

crime

ല​ക്നോ: രാ​ജ്യ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​കങ്ങൾ തു​ട​ർ​ക്ക​ഥ​യാ​ക്കി ഗൗ​രി ല​ങ്കേ​ഷി​നു ശേ​ഷം മറ്റൊരു കൊലപാതകം കൂടി.

കാ​ൺ​പു​രി​ലെ ബി​ൽ​ഹോ​റി​ൽ ന​വീ​ൻ‌ ശ്രീ​വാ​സ്ത​വ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണ് ഒ​ടു​വി​ൽ തോ​ക്കി​നി​ര​യാ​യ​ത്. 

വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത​ർ ന​വീ​നു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഹിന്ദുസ്ഥാന്‍ പത്രത്തില്‍ റിപ്പോര്‍ട്ടറാണ് നവീന്‍.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top