കർഷക സമര വേദിയിൽ രാജി പ്രഖ്യാപിച്ച് മാധ്യമപ്രവർത്തകൻ

ത്തർപ്രദേശ് :സത്യം റിപ്പോർട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച്  കർഷക സമര വേദിയിൽ  മാധ്യമപ്രവർത്തകൻ രാജിവെച്ചു. എ.ബി.പി ന്യൂസ് ചാനലിലെ റിപ്പോർട്ടർ രക്ഷിത് സിംഗ് ആണ് തന്റെ രാജി പ്രഖ്യാപിച്ചത്.

“കഴിഞ്ഞ മൂന്നു മാസം ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നു. ഒരു പത്രപ്രവർത്തകനെന്ന നിലയിൽ,സർക്കാരിനെ നേരിയ തോതിൽ പോലും വിമർശിക്കുന്ന വാർത്തകൾ പ്രസിദ്ധപ്പെടുത്തിയില്ലെങ്കിൽ,ചില കാര്യങ്ങൾ തോന്നാൻ ബാധ്യസ്ഥനാവുകയാണ് ” – രക്ഷിത് പറഞ്ഞു.

ഒരു റിപ്പോർട്ടർ ജോലി വിട്ടു പോകുന്നതിൽ എ.ബി.പി ന്യൂസ് അതിയായ ഖേദവും നടുക്കവും രേഖപ്പെടുത്തി.

Top