ബിഹാറില്‍ മാധ്യമപ്രവര്‍ത്തകന് നേരെ ആക്രമണം

attack

പട്‌ന : ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനുനേരെ മദ്യമാഫിയയുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.

ഹിന്ദുസ്ഥാന്‍ എന്ന പത്രത്തില്‍ ജോലിചെയ്യുന്ന വികാസ് കുമാറിനുനേരെയാണ് ആക്രമണമുണ്ടായത്. നവാഡ ജില്ലയിലെ രജൗലിദിഹില്‍ മദ്യമാഫിയയെ പിടികൂടാന്‍ പൊലീസ് നടത്തിയ റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു വികാസ്‌കുമാര്‍. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ വികാസ് റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Top