വിജയ് ചിത്രം മെര്‍സല്‍ വേണ്ടെന്നു വെയ്ക്കാന്‍ കാരണം ഇതാണ്; തുറന്ന് പറഞ്ഞ് ജ്യോതിക

ളയദളപതി വിജയ് നായകനായ മെര്‍സല്‍ തമിഴകത്ത് വന്‍ വിജയമായിരുന്നു.ചിത്രത്തില്‍ എത്തിയ ചിത്ര നിത്യ മേനോനും സാമന്തയുമായിരുന്നു നായികമാര്‍. ചിത്രത്തില്‍ നിത്യ മേനോന്‍ അഭിനയിച്ച ഐശ്വര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം പരിഗണിച്ചത് ജ്യോതികയെയായിരുന്നു. എന്നാല്‍ താരം ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ജ്യോതികയുടെ പുതിയ ചിത്രമായ രാക്ഷസിയുമായി ബന്ധപ്പെട്ട ഒരഭിമുഖത്തിലാണ് താരം ഇതെക്കുറിച്ച് മനസ്സ് തുറന്നത്.

മെര്‍സലിനായി എന്നെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ഗാത്മകതയുമായി ബന്ധപ്പെട്ട കാര്യത്തില്‍ അണിയറ പ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടര്‍ന്ന് ഞാന്‍ ആ ചിത്രം വേണ്ടെന്നു വച്ചു- ജ്യോതിക പറഞ്ഞു.

ബജറ്റ് നോക്കിയല്ല പ്രേക്ഷകര്‍ സിനിമ കാണുന്നത്. ചിത്രം എന്തു നല്‍കുന്നു എന്നതാണ് പ്രധാനം. ബിഗ് ബജറ്റ് സിനിമകള്‍ വേണ്ടെന്നുവെച്ച് നേര്‍കൊണ്ട പാര്‍വൈ (ഹിന്ദി ചിത്രം പിങ്കിന്റെ റീമേക്ക്) എന്ന ചിത്രം ചെയ്യുന്ന അജിത്തിനെ താന്‍ അഭിനന്ദിക്കുന്നു എന്നും താരം പറഞ്ഞു. അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ നേര്‍കൊണ്ട പാര്‍വൈ ചെറുതാണ്. എന്നാല്‍ അത് നല്‍കുന്ന സന്ദേശം വളരെ വലുതാണെന്നും ജ്യോതിക പറഞ്ഞു

Top