ജെയിംസിനെ പുറത്താക്കിയത് നല്ല തീരുമാനം: മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ജോസു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിനെക്കുറിച്ച് പ്രതികരണവുമായി മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം ജോസു.

കേരള ബ്ലാസ്റ്റേഴ്‌സിന് ഒരു മാറ്റം അത്യാവശ്യമായിരുന്നു. ജെയിംസിനെ മാറ്റിയത് നല്ല തീരുമാനം ആണ്. കേരള ബ്ലാസ്റ്റേഴ്‌സ് നല്ലകാര്യമാണ് ചെയ്തത് എന്ന് തനിക്കു തോന്നുന്നു എന്നാണ് ജോസു പറഞ്ഞത്. ഇനിയെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ വിജയവും നല്ല ഫുട്‌ബോളും അര്‍ഹിക്കുന്നു എന്നും ജോസു പറഞ്ഞു.

സീസണില്‍ 12 മത്സരങ്ങള്‍ കഴിഞ്ഞപ്പോഴും വെറും ഒരു ജയം മാത്രമെ ഉള്ളൂ എന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഡേവിഡ് ജെയിംസിനെ പുറത്താക്കാന്‍ കാരണം.

മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ജര്‍മ്മനും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ ദുരവസ്ഥയില്‍ പ്രതികരിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ അവസ്ഥയില്‍ ഒരു ആരാധകന്‍ എന്ന നിലയില്‍ സങ്കടമുണ്ട് എന്നും സീസണ് അടുത്ത പകുതി എങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് മെച്ചപ്പെടട്ടെ എന്ന് ആശംസിക്കുന്നു എന്നും ജര്‍മ്മന്‍ പറഞ്ഞു.

Top