ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ‘പാപ്പൻ’; ചിത്രത്തിൽ ഗോകുൽ സുരേഷും

ഴ് വർ‍ഷങ്ങൾക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു. ‘പാപ്പൻ’ എന്ന് പേരിട്ട ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും അഭിനയിക്കുന്നുണ്ട്. സുരേഷ് ഗോപിയും ഗോകുൽ സുരേഷും ആദ്യമായി സ്‌ക്രീനിലെത്തുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ഭൂപതി, പത്രം, ലേലം, വാഴുന്നോർ തുടങ്ങിയ വിജയ ചിത്രങ്ങൾ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയവയാണ്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയുടെതായി വരാനിരിക്കുന്ന ചിത്രമാണ് ‘പാപ്പൻ’.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത് ശ്രദ്ധേയ റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന സിനിമയുടെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു.

Top