ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു; ആഗസ്റ്റ് 23ന് തിയറ്ററുകളിലേയ്ക്ക്

പ്രളയത്തെ തുടർന്ന് ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ റിലീസ് നീട്ടിവച്ചിരുന്നു. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റ് 23നാണ് ചിത്രം പ്രദർശനത്തിനെത്തുക.

നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജിന് പുറമെ ചെമ്പൻ വിനോദ്,നൈല ഉഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിൽ കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായി നൈലയും പുത്തൻപള്ളി ജോസായി ചെമ്പൻ വിനോദുമാണ് വേഷമിടുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്, കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്.

ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ശ്യാം ശശിധരനുമാണ്.ചാന്ദ് വി ക്രിയേഷൻസ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.

Top