ജോഷി ചിത്രം ‘പൊറിഞ്ചു മറിയം ജോസ് ‘ ; ട്രെയിലര്‍ കാണാം

നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നലെ ലുലുമാളില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു.

മമ്മൂട്ടി, ഫഹദ് ഫാസില്‍, ജയറാം, വിനായകന്‍, മുരളി ഗോപി, സുരാജ് വെഞ്ഞാറമൂട്, ഷെയ്ന്‍ നിഗം, ആസിഫ് അലി, കാളിദാസ് ജയറാം, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ഐശ്വര്യ ലക്ഷ്മി, മിയ, നിമിഷ സജയന്‍, ആന്റണി വര്‍ഗീസ്, ഹണി റോസ്, അപര്‍ണ്ണ ബാലമുരളി, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ താരങ്ങളും അവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ ട്രെയിലര്‍ പങ്കുവെച്ചു.

ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്,നൈല ഉഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തില്‍ കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായി നൈലയും പുത്തന്‍പള്ളി ജോസായി ചെമ്പന്‍ വിനോദുമാണ് വേഷമിടുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്.

ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ശ്യാം ശശിധരനുമാണ്.ചാന്ദ് വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ 15ന് പ്രദര്‍ശനത്തിനെത്തും

Top