ജോജുവിനെ നായകനാക്കി ജോഷിയുടെ ‘കാട്ടാളന്‍ പൊറിഞ്ചു’

ജോജുവിനെ നായകനാക്കി ജോഷിയുടെ പുതിയ ചിത്രം ‘കാട്ടാളന്‍ പൊറിഞ്ചു’. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാട്ടാളന്‍ പൊറിഞ്ചു’. ജോസഫിന്റെ വിജയത്തിന് ശേഷം ജോജു നായകനാകുന്ന ചിത്രം കൂടിയാണ് ‘കാട്ടാളന്‍ പൊറിഞ്ചു’. 2015 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ നായകനായ ലൈല ഓ ലൈല എന്ന ചിത്രമാണ് ജോഷി സംവിധാനം ചെയ്ത അവാസന ചിത്രം.

നൈല ഉഷയാണ് ചിത്രത്തില്‍ ജോജുവിന്റെ നായിക. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജയ് ഡേവിഡാണ് ചിത്രം നിര്‍മ്മിക്കുന്നത്.അഭിലാഷ് എന്‍. ചന്ദ്രനാണ് ‘കാട്ടാളന്‍ പൊറിഞ്ചു’വിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ്‌,ജോസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Top