തദ്ദേശ തെരഞ്ഞെടുപ്പ്; ജോസഫ് വിഭാഗം 25 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ മത്സരിക്കും

ഇടുക്കി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ജില്ല പഞ്ചായത്തുകളിലെ 25 സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുമെന്ന് പി.ജെ ജോസഫ്. കുട്ടനാട് ഒഴികെയുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായെന്ന് പി ജെ ജോസഫ് അറിയിച്ചു.

തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് എന്നിവ ഒഴികെയുള്ള ജില്ലകളിലെല്ലാം ജോസഫ് വിഭാഗത്തിന് സ്ഥാനാര്‍ത്ഥികളുണ്ട്. കോട്ടയം ജില്ല പഞ്ചായത്തില്‍ 9 സീറ്റിലും ഇടുക്കി ജില്ല പഞ്ചായത്തിലെ അഞ്ച് സീറ്റുകളിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കും.

Top