പാല: യുഡിഎഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ച പ്രാധാന്യമുള്ളതാണെന്ന് കേരള കോണ്‍ഗ്രസ്-എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്.
കേരള കോണ്‍ഗ്രസ്-എം അധ്യക്ഷന്‍ കെ.എം.മാണിയെ യുഡിഎഫ് നേതാക്കള്‍ കണ്ടതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിലപാട് ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് കെ.എം.മാണി കൂടിക്കാഴ്ചയ്ക്കുശേഷം വ്യക്തമാക്കിയിരുന്നു. കേരളാ കോണ്‍ഗ്രസ്-എമ്മിന്റെ ഉപസമിതി ചൊവ്വാഴ്ച ചേരുന്നുണ്ടെന്നും ഈ യോഗത്തിനുശേഷം പ്രതികരിക്കാമെന്നും യുഡിഎഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കെ.എം. മാണി പറഞ്ഞു.
മാണിയെ നേരിട്ടുകണ്ട് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ അഭ്യര്‍ഥിക്കാനാണു യുഡിഎഫ് നേതാക്കള്‍ പാലായില്‍ എത്തിയത്. ഉമ്മന്‍ ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. യുഡിഎഫിലേക്കു മടങ്ങിവരണമെന്നു മാണിയോട് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.