ജോസഫ് കേരളത്തിന് പുറത്തേക്ക്; 100 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും

ദ്മകുമാര്‍ – ജോജു ജോര്‍ജ് കൂട്ടുകെട്ടിലൊരുങ്ങിയ ജോസഫ് മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. സിനിമ മേഖലയില്‍ നിന്നും മറ്റും ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം കേരളത്തിന് പുറത്തേക്കും പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. കേരളത്തിന് പുറത്ത് 100 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ബംഗളൂരു, മൈസൂര്‍, ഹൈദരാബാദ്, ചെന്നൈ, ഡല്‍ഹി, മുംബൈ, പുനെ, ഗുജറാത്ത് തുടങ്ങിയിടങ്ങളിലെ 100 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷമാണ് ജോജുവിന്. ഷാഹി കബീറാണ് തിരക്കഥയൊരുക്കുന്നത്. സൗബിന്‍ താഹിര്‍, ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം. ഷാഹി കബീര്‍ തിരക്കഥയും മനേഷ് മാധവന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കും. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Top