പൂമുത്തോളെ..ജോസഫിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി

ജോജു ജോര്‍ജ് നായകവേഷത്തിലെത്തുന്ന ചിത്രം ജോസഫിലെ പൂമുത്തോളെ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. അജീഷ് ദാസന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് രഞ്ജിന്‍ രാജാണ്. നിരഞ്ജ് സുരേഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷമാണ് ജോജുവിന്. ഷാഹി കബീര്‍ തിരക്കഥ എഴുതുന്ന ചിത്രം ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചര്‍ച്ച ചെയ്യുന്നത് എന്നാണ് സൂചന.

സൗബിന്‍ താഹിര്‍, ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം. ഷാഹി കബീര്‍ തിരക്കഥയും മനേഷ് മാധവന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കും. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Top