കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം: ജോസഫ്- ജോസ് കെ.മാണി വിഭാഗങ്ങള്‍ തമ്മില്‍ ധാരണ

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസിലുള്ള തര്‍ക്കങ്ങള്‍ തുടരുന്നു. പ്രസിഡന്റ് സ്ഥാനം ജോസഫ്- ജോസ് കെ.മാണി വിഭാഗങ്ങള്‍ പങ്കിടുമെന്ന് ധാരണയായിട്ടുണ്ട്.

പക്ഷേ പ്രശ്‌നങ്ങള്‍ അവിടെയും അവസാനിച്ചിട്ടല്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ആദ്യ ടേമില്‍ ആര് പ്രസിഡണ്ടാകും എന്നതിനെ ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കങ്ങള്‍ നടക്കുന്നത്. ഇരുവിഭാഗങ്ങളും സമവായത്തിലെത്തിയില്ലെങ്കില്‍ പ്രസിഡന്റ് പദം കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കുമെന്ന് പാര്‍ട്ടി നേതൃത്വം കേരള കോണ്‍ഗ്രസ് നേതാക്കളെ അറിയച്ചതായാണ് വിവരം.

Top