ജോസഫ് വിഭാഗം കണ്ണൂരിൽ യുഡിഎഫ് വിടാൻ നീക്കങ്ങൾ

ണ്ണൂർ : കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് വിടാനൊരുങ്ങുന്നു. മുന്നണിയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാണ് പരാതി. ഇതോടെ ജില്ലയില്‍ രണ്ട് ബ്ലോക്ക് പഞ്ചായത്ത് അടക്കം മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫിന്റെ ഭരണസാധ്യതകള്‍ മങ്ങി. കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ നിലപാട് ഇന്ന് തൊടുപുഴയില്‍ ചേരുന്ന ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാര സമിതി യോഗം ചര്‍ച്ച ചെയ്യും.

സീറ്റ് വിഭജനത്തിലും വിജയിച്ച തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതികളിലും അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നും ജോസഫ് വിഭാഗം ആരോപിച്ചു. 16 സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് ജില്ലയില്‍ യുഡിഎഫ് മത്സരിക്കാന്‍ നല്‍കിയത്. നാലിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിമതരായി മത്സരിക്കുകയും ചെയ്തു. അതും കൈപ്പത്തി ചിഹ്നത്തില്‍. ആറ് സീറ്റുകളിലാണ് ജില്ലയില്‍ ജോസഫ് വിഭാഗം വിജയിച്ചത്. ഇരിട്ടി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും അയ്യന്‍കുന്ന് പഞ്ചായത്തിലും വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ യുഡിഎഫ് ഇത് നിരാകരിച്ചതോടെയാണ് അതൃപ്തി പൊട്ടിത്തെറിയിലെത്തിയത്.

Top