12 സീറ്റെന്ന ആവശ്യത്തിലുറച്ച് ജോസഫ് വിഭാഗം: യുഡിഎഫ് നിർണ്ണായക യോഗം ഇന്ന്

തിരുവനന്തപുരം: യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.ഘടകക്ഷികളുടെ സീറ്റുകൾ സംബന്ധിച്ച്  ഇന്ന് ചേരുന്ന  യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.12 സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജോസഫ് വിഭാഗം.

പ്രകടന പത്രിക സംബന്ധിച്ച ചർച്ചയും യുഡിഎഫ് യോഗത്തിൽ ഉണ്ടാവും. ചങ്ങനാശേരി കോണ്‍ഗ്രസിന് വിട്ട് നല്‍കില്ലെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. കടുത്തരുത്തി, പൂഞ്ഞാര്‍ അല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി എന്നിവയാണ് കോണ്‍ഗ്രസ് ജോസഫിനായി നല്‍കാൻ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഏറ്റുമാനൂരും ചങ്ങനാശേരിയും കൂടി കിട്ടിയേ പറ്റൂ എന്ന നിലപാടിലാണ് ജോസഫ് പക്ഷം.

സീറ്റെടുത്താല്‍ കോണ്‍ഗ്രസിനെതിരെ വിമതനായി മത്സരിക്കുമെന്ന സൂചന നല്‍കുകയാണ് സി എഫ് തോമസ് എംഎല്‍എയുടെ സഹോദരൻ സാജൻ ഫ്രാൻസിസ്. കോട്ടയത്ത് നാല് സീറ്റ് ഉറപ്പായും വേണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

Top