വെള്ളാപ്പള്ളിയുടെ പ്രസ്താവന തിരിച്ചടിയുണ്ടാക്കില്ല; ജോസ് ടോം

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിക്ക് വെള്ളാപ്പള്ളി പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം. വെള്ളാപ്പള്ളിയുടെ പ്രസ്താവന തിരിച്ചടിയുണ്ടാക്കുമെന്ന് കരുതുന്നില്ലെന്ന് ജോസ് ടോം പറഞ്ഞു. പാലായിലെ വോട്ടര്‍മാര്‍ രാഷ്ട്രീയ ബോധ്യത്തോടെ വോട്ടു ചെയ്യുമെന്നും യുഡിഎഫ് വിജയം നേടുമെന്നും ജോസ് ടോം പ്രതികരിച്ചു.

പാലായില്‍ മാണി സി.കാപ്പന് അനുകൂല തരംഗമുണ്ടെന്നും ജോസ് ടോമിന് ജനകീയ മുഖം ഇല്ലെന്നുമായിരുന്നു എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ പ്രതികരണം.

Top