ചിഹ്നം സംബന്ധിച്ച് ആശങ്കയില്ല, പിജെ ജോസഫിന്റെ മുന്നില്‍ തലകുനിക്കില്ലെന്നും ജോസ് ടോം പുലികുന്നേല്‍

കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം സംബന്ധിച്ച് ആശങ്കയില്ലെന്നും ഏത് ചിഹ്നമായാലും പ്രശനമല്ലെന്നും ജോസ് ടോം പുലികുന്നേല്‍. പിജെ ജോസഫിന്റെ മുന്നില്‍ തലകുനിക്കില്ലെന്നും പാലായില്‍ മാണിയുടെ പടം വെച്ച് മത്സരിച്ചാലും ജയിക്കുമെന്നും ജോസ് ടോം അറിയിച്ചു.

കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോസ് ടോമിന്‍റെ പേര് യുഡിഎഫ് ഉപസമിതിയാണ് നിര്‍ദ്ദേശിച്ചത്.

യുഡിഎഫ് യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം. നിഷ ജോസ് കെ.മാണി മത്സരിക്കാനില്ലെന്നു കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം അറിയിച്ചിരുന്നു. സ്ഥാനാര്‍ഥി മാണി കുടുംബത്തില്‍ നിന്നു പുറത്തുനിന്നുള്ളയാള്‍ ആയിരിക്കുമെന്നും തോമസ് ചാഴികാടന്‍ എംപി പറഞ്ഞിരുന്നു.

Top