Jose Thettayil – jds – election

കൊച്ചി: ലൈംഗിക അപവാദത്തില്‍പ്പെട്ട എല്‍ഡിഎഫ് സിറ്റിങ് എംഎല്‍എ ജോസ് തെറ്റയിലിന് അങ്കമാലിയില്‍ സീറ്റില്ല. തെറ്റയിലിനുപകരം അങ്കമാലി മുന്‍ നഗരസഭാധ്യക്ഷനായ ബെന്നി മൂഞ്ഞേലി ഇവിടെ സ്ഥാനാര്‍ഥിയാകും.

ജനതാദള്‍ (എസ്) നേതൃയോഗത്തിലാണ് തീരുമാനം. പാര്‍ട്ടി സംസ്ഥാന സമിതിയംഗങ്ങളായ മാത്യു ജോണ്‍, ബേബി കുര്യന്‍ എന്നിവര്‍കൂടി ഉള്‍പ്പെട്ട പാനലില്‍ നിന്നാണ് ബെന്നി മൂഞ്ഞേലിയെ തിരഞ്ഞെടുത്തത്. മൂന്നു സിറ്റിങ് എംഎല്‍എമാര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Top