ഇടതു മുന്നണിയുമായി പ്രാദേശിക സഹകരണ നീക്കം ശക്തമാക്കി ജോസ് പക്ഷം

കോട്ടയം: യുഡിഎഫില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പായതോടെ ഇടത് മുന്നണിയുമായി പ്രാദേശിക സഹകരണനീക്കം ശക്തമാക്കാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം. കോട്ടയം മരങ്ങാട്ട്പള്ളി പഞ്ചായത്തില്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് യുഡിഎഫ് ഭരണസമിതിക്കെതിരെ ജോസ് പക്ഷത്തെ അഞ്ച് അംഗങ്ങള്‍ കത്ത് നല്‍കി. ജോസിനൊപ്പം സഹകരിച്ചാല്‍ നേട്ടമുണ്ടാകുന്ന തദ്ദേശസ്ഥാപനങ്ങളുടെ കണക്കെടുപ്പ് സിപിഎമ്മും ആരംഭിച്ചു.

ഇടതിനൊപ്പം പോയാല്‍ ചില നിയമസഭാ സീറ്റുകള്‍ നഷ്ടടമാകുമെന്നും ജോസ് പക്ഷത്തെ നേതാക്കള്‍ക്ക് ആശങ്കയുണ്ട്. ജോസിനെതിരെ കടുത്ത നിലപാട് എടുത്തിരുന്ന സിപിഐ അയഞ്ഞതിനാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന് സിപിഎമ്മും കരുതുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസിനെ കൂട്ടിയാല്‍ കോട്ടയത്ത് ഉള്‍പ്പെടെ മികച്ച മുന്നേറ്റമുണ്ടാകാനകുമെന്നും സിപിഎം വിലയിരുത്തുന്നു.

കോട്ടയത്ത് 44 പഞ്ചായത്തുകളില്‍ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റഎ സഹകരണത്തില്‍ നിലവില്‍ യുഡിഎഫ് ഭരണം നടത്തുന്നുണ്ട്. 27 ഇടത്താണ് എല്‍ഡിഎഫിന് സ്വാധീനം.

Top