ജോസ് മൊളീന സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ തലപ്പത്തേക്ക്..

molina

ന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എ ടി കെ പരിശീലകനായിരുന്ന ജോസ് ഫ്രാന്‍സിസ്‌കോ മോളീന സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്‌പോര്‍ടിംഗ് ഡയറക്ടര്‍ സ്ഥാനത്തേക്ക്. ലോകകപ്പിലെ പരാജയത്തിന് ശേഷം ഫെര്‍ണാണ്ടോ ഹിയേറോ ആ സ്ഥാനത്ത് തുടരില്ല എന്ന് തീരുമാനിച്ചതോടെയാണ് ഈ ചുമതല മൊളീനയില്‍ എത്തിയത്. മുന്‍പ് സ്‌പെയിനിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കേണ്ടി വന്നപ്പോഴാണ് ഹിയേറോ സ്‌പോര്‍ടിംഗ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞത്.

ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ആതിഥേയരായ റഷ്യയോട് പരാജയപ്പെട്ട് സ്‌പെയിന്‍ പുറത്താവുകയായിരുന്നു. അതോടെ ഹെയ്‌റോ പരിശീലക സ്ഥാനത്ത് നിന്നും സ്‌പോര്‍ടിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെടുകയും ചെയ്തു.

2016 ഐ എസ് എല്‍ സീസണിലാണ് മോളീന എ ടി കെ പരിശീലകനായി എത്തിയത്. സീസണില്‍ എ ടി കെയ്ക്ക് ഐ എസ് എല്‍ കിരീടവും മോളീന നേടിക്കൊടുത്തു. മുന്‍ സ്പാനിഷ് ഇന്റര്‍നാഷണല്‍ കൂടിയായ ജോസ് ഫ്രാന്‍സിസ്‌കോ മൊളീന അത്‌ലറ്റിക്കോ മാഡ്രിഡിനായി 189 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Top