മാണി സി കാപ്പന് പരാതി ഉണ്ടെങ്കില്‍ ഇടതുമുന്നണി പരിശോധിക്കും; ജോസ് കെ മാണി

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് പരിഗണന കിട്ടിയില്ലെന്ന മാണി സി കാപ്പന്റെ പരാതിയില്‍ പ്രതികരിച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. പാലായില്‍ അടക്കം പ്രചാരണ വേദികളില്‍ മാണി സി കാപ്പന്‍ സജീവമായിരുന്നോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു.

ഇടത് മുന്നണി ഒറ്റക്കെട്ടായാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മാണി സി കാപ്പന് പരാതി ഉണ്ടെങ്കില്‍ അത് ഇടത് മുന്നണി പരിശോധിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് മികച്ച വിജയം കൈവരിക്കാനാകുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Top