ജോസിന്റെ ലക്ഷ്യം എന്‍ഡിഎ; പി ജെ ജോസഫ്

കോട്ടയം: ജോസ് കെ മാണിയുടെ ലക്ഷ്യം എന്‍ഡിഎയാണെന്ന ആരോപണവുമായി പി.ജെ.ജോസഫ്. കേന്ദ്രമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് ജോസിന്റെ നീക്കമെന്നും പി.ജെ. ജോസഫ് പറഞ്ഞു. ജോസ് പുറത്തുപോയതോടെ കേരള കോണ്‍ഗ്രസ് സീറ്റുകളില്‍ ഉന്നം വയ്ക്കുന്ന കോണ്‍ഗ്രസിനും പി.ജെ. ജോസഫ് മുന്നറിയിപ്പ് നല്‍കി. ഏറ്റുമാനൂരും ചങ്ങനാശേരിയും ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കി.

അതേസമയം, കേരള കോണ്‍ഗ്രസ് (എം) രാഷ്ട്രീയ നിലപാട് പ്രഖ്യാപനം തിങ്കളാഴ്ചയാണ്. ജോസ് കെ.മാണി മനസ് തുറക്കുന്നതോടെ ഇടതുമുന്നണി പ്രവേശനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കും.

Top