ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം: സിപിഐ ഇന്ന് നിലപാടറിയിക്കും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തില്‍ സിപിഐ ഇന്ന് നിലപാട് പ്രഖ്യാപിക്കും. കേരള കോണ്‍ഗ്രസിനെ ഘടകകക്ഷിയാക്കണമോ എന്നതില്‍ എല്‍ഡിഎഫ് നാളെ തീരുമാനമെടുക്കും.

സിപിഐയുടെ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ജോസിന് മറികടക്കാനുള്ളത്. ബുധനാഴ്ച ചേരുന്ന സിപിഐ സംസ്ഥാന നിര്‍വാഹക സമിതി അതിന് സമ്മതം മൂളുമെന്ന പൂര്‍ണ വിശ്വാസത്തിലാണ് ജോസ് വിഭാഗം.

സിപിഐയെ കൂടാതെ എന്‍സിപിക്ക് മാത്രമാണ് എല്‍ഡിഎഫില്‍ ആശങ്കയുള്ളത്. സീറ്റ് ചര്‍ച്ചകള്‍ തങ്ങളായി അനാവശ്യമായി തുടങ്ങിവെക്കരുതെന്ന് തിരിച്ചറിഞ്ഞ നേതൃത്വം തന്നെ ഇടപെട്ട് പാലാ സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ വ്യാഴാഴ്ചത്തെ എല്‍ഡിഎഫ് സംസ്ഥാന സമിതിയില്‍ മറ്റ് തടസ്സമൊന്നും ഉണ്ടാകില്ലെന്നും സിപിഎം കരുതുന്നു. ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് സിപിഎം ആവശ്യം. എല്‍.ഡി.എഫ് തീരുമാനം പ്രഖ്യാപിച്ച ശേഷമേ കേരള കോണ്‍ഗ്രസ് നേതൃത്വം ഇനി തലസ്ഥാനത്തേക്ക് വരൂ.

Top