യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയെ തള്ളി പി ജെ ജോസഫ്

കോട്ടയം : പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയെ തള്ളി പി ജെ ജോസഫ് രംഗത്ത്. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്നും പി ജെ ജോസഫ് അറിയിച്ചു.

സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സമയം വേണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും ചിഹ്നത്തിന്റെ കാര്യത്തിലടക്കം ഇന്ന് ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്നാണ് ജോസ് കെ മാണി ഇന്നലെ പ്രതികരിച്ചത്.

ഏഴംഗ സമിതി ഇന്ന് യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ പേര് യുഡിഎഫിന് കൈമാറാനിരിക്കവേയാണ് പി ജെ ജോസഫ് ജോസ് കെ മാണിയെ തള്ളി വീണ്ടും രംഗത്തെത്തിയത്.

Top