ജോസ് പക്ഷത്തെ യുഡിഎഫില്‍ ചേര്‍ക്കുന്നു; ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ മുസ്ലീം ലീഗ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എമ്മിന്റെയും രണ്ടില ചിഹ്നത്തിന്റെയും അവകാശം ജോസ്.കെ.മാണി വിഭാഗത്തിനാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടതോടെ ജോസ്.കെ.മാണി പക്ഷത്തെ യുഡിഎഫില്‍ ചേര്‍ക്കാന്‍ ധാരണ. ഈ ചര്‍ച്ചകള്‍ക്ക് മുസ്ലീം ലീഗ് തുടക്കമിടും.

ഇതു സംബന്ധിച്ച് എം.കെ.മുനീര്‍ ഇന്ന് പി.കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം ലീഗ് ജോസ്.കെ.മാണി വിഭാഗവുമായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. അതേസമയം ഇക്കാര്യത്തില്‍ യുഡിഎഫിന്റെ നിലപാട് വ്യാഴാഴ്ച വെളിപ്പെടുത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു.

Top