ഫുട്ബോള്‍ തുണച്ചു; അകലക്കുന്നം പഞ്ചായത്തില്‍ ഗോളടിച്ച് ജോസ്. കെ.മാണി

കോട്ടയം: അകലക്കുന്നം പഞ്ചായത്ത് പൂവത്തിളപ്പ് വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം സ്ഥാനാര്‍ഥി ജോര്‍ജ് തോമസ് മൈലാടി വിജയിച്ചു. ജോര്‍ജ് തോമസ് മൈലാടി 63 വോട്ടിന്റെ ഭൂരിക്ഷത്തിനാണ് വിജയിച്ചത്.

പി.ജെ ജോസഫ് ഔദ്യോഗിക ചിഹ്നമായ രണ്ടിലയില്‍ മത്സരിപ്പിച്ച ബിബിന്‍ തോമസിനെ തോല്‍പിച്ചാണ് ജോസ്.കെ മാണി വിഭാഗം വിജയം നേടിയത്. സ്വതന്ത്രനായി ഫുട്ബോള്‍ ചിഹ്നത്തിലാണ് ജോസ്.കെ മാണിയുടെ സ്ഥാനാര്‍ഥി മത്സരിച്ചത്.

ആകെ പോള്‍ ചെയ്ത 621 വോട്ടില്‍ ജോര്‍ജ് തോമസിന് 320 വോട്ട് ലഭിച്ചു. ബിപിന്‍ തോമസിന് 257 വോട്ടും ലഭിച്ചു. സിപിഎം സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ചത് 29 വോട്ട് മാത്രമാണ്. ബിജെപിക്ക് 15 വോട്ട് കിട്ടി. ഇരുവിഭാഗത്തിന് വേണ്ടിയും പ്രചാരണത്തിനിറങ്ങാതെ കോണ്‍ഗ്രസ് മനഃസാക്ഷി വോട്ടു ചെയ്തു.

Top