കുറ്റ്യാടിയില്‍ മുഹമ്മദ് ഇഖ്ബാല്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ജോസ് കെ മാണി

കോട്ടയം: കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസിന്റെ മുഹമ്മദ് ഇഖ്ബാല്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ജോസ് കെ മാണി. തര്‍ക്കം പരിഹരിച്ച ശേഷമായിരിക്കും പ്രഖ്യാപനമെന്ന് ജോസ് പറഞ്ഞു. കേരള കോണ്‍ഗ്രസിന് അനുവദിച്ച പതിമൂന്നാമത്തെ സീറ്റാണ് കുറ്റ്യാടിയെന്നും സിപിഎം പ്രാദേശികമായി അവിടെ ചര്‍ച്ച നടത്തുന്നുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി.

ഇതിനിടെ മുഹമ്മദ് ഇഖ്ബാലിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കാണിച്ച് കൊണ്ടുള്ള പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശത്തെ സിപിഎം നേതാക്കള്‍ ഇത് വരെ അയഞ്ഞിട്ടില്ല. സീറ്റ് തിരിച്ചെടുക്കില്ലെന്ന് ഇന്നലെ ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗങ്ങളില്‍ നേതാക്കളറിയിച്ചുവെങ്കിലും പ്രാദേശിക നേതാക്കള്‍ ഇത് അംഗീകരിച്ചിട്ടില്ല.

Top