പാലാ ഇടതുപക്ഷത്തിനൊപ്പം, വിജയം ഉറപ്പെന്ന് ജോസ് കെ മാണി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണി. പാലാ നഗരസഭയിലെ തര്‍ക്കം വോട്ടെടുപ്പിനെ ബാധിക്കില്ല. വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്നും ജോസ് കെ. മാണി പറഞ്ഞു.

പാലാ നിയമസഭാ മണ്ഡലം ഇടതുപക്ഷത്തിനൊപ്പമാണ്. വികസന പദ്ധതികളുടെ തുടര്‍ച്ചയുണ്ടാകണം. പാലായുടെ കുതിച്ചുചാട്ടം നിശ്ചലമായി പോയിരുന്നു. അത് തിരികെ കൊണ്ടുവരണമെന്നും ജോസ് കെ. മാണി പറഞ്ഞു.

 

Top