സിപിഐ റിപ്പോര്‍ട്ടില്‍ പരാതിയില്ലെന്ന് ജോസ് കെ മാണി

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നോട് എന്താണ് വിരോധമെന്ന് അറിയില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കാനം രാജേന്ദ്രനില്‍ നിന്ന് മുമ്പും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്. തന്നോട് അദ്ദേഹത്തിന് എന്തെങ്കിലും വിരോധമുണ്ടോയെന്ന് കാനത്തോടാണ് ചോദിക്കുന്നത്. താന്‍ ബഹുമാനിക്കുന്ന നേതാവാണ് കാനമെന്നും ജോസ് കെ മാണി പറഞ്ഞു.

സിപിഐയുടെ റിപ്പോര്‍ട്ടില്‍ തനിക്ക് പരാതിയില്ല. ഇടതുമുന്നണിയില്‍ കക്ഷികള്‍ തമ്മില്‍ വലിപ്പച്ചെറുപ്പമില്ല. ബിഷപ്പിന്റെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിന്റെ മുന്നിലുണ്ട്. സര്‍ക്കാര്‍ അക്കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കും. വിഷയം വീണ്ടും ചര്‍ച്ചയാക്കേണ്ട ആവശ്യമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

Top