മന്ത്രി സ്ഥാനമെന്നത് മാധ്യമ സൃഷ്ടിയെന്ന് ജോസ് കെ മാണി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. പാര്‍ട്ടിയുടെ ജനപിന്തുണ നേതൃത്വത്തിന് അറിയാം. മന്ത്രിസ്ഥാനമെന്നത് മാധ്യമ സൃഷ്ടിയാണ്. രാജ്യസഭാംഗത്വം ഉടന്‍ രാജി വെക്കും. കേരളാ കോണ്‍ഗ്രസിന്റെ കരുത്തും ജനപിന്തുണയും എവിടെയാണെന്ന് മുന്നണിക്ക് അറിയാം. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

അതേസമയം, പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. പാലായില്‍ എന്‍സിപി മത്സരിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ധിപ്പിക്കാനായില്ല. ഇപ്പോഴത്തെ സൂചനകള്‍ ജോസ് കെ. മാണിക്ക് അനുകൂലമല്ലെന്നും മാണ് സി കാപ്പന്‍ പറഞ്ഞു.

Top