മെട്രോ വേദിയില്‍ നിന്ന് ഇ. ശ്രീധരനെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് ജോസ്.കെ.മാണി

Jose k mani

കോട്ടയം: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിന്റെ വേദിയില്‍ നിന്ന് മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ഒഴിവാക്കിയ സംഭവം പ്രതിഷേധാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ് എം വൈസ്‌ചെയര്‍മാന്‍ ജോസ്.കെ.മാണി എംപി.

ശ്രീധരനെ ഒഴിവാക്കിയ സംഭവം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇ. ശ്രീധരനെ കൂടാതെ കെ വി തോമസ് എം പി, പി ടി തോമസ് എം എല്‍ എ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഏലിയാസ് ജോര്‍ജ് എന്നിവരരെയും മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ഗവര്‍ണര്‍ എന്നിവരായിരിക്കും വേദിയില്‍ ഉണ്ടാവുക.

പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയിലാണ് ഇ. ശ്രീധരന്‍ ഉള്‍പ്പടെയുള്ള പ്രമുഖരെ ഒഴിവാക്കിയതായി അറിയിച്ചത്.

Top