ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ഉപരാഷ്ട്രപതിക്ക് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം എംപി സ്ഥാനം രാജിവെച്ചത്.

പി.ജെ. കുര്യന്റെ ഒഴിവിലേക്കാണ് ജോസ് കെ. മാണി എംപിയാകുന്നത്. കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ നിന്നും പിരിഞ്ഞ വേളയില്‍ തന്നെ എംപി സ്ഥാനം രാജിവെയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Top