ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് ജോസ് കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് ലഭിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ജോസ് കെ മാണി. സത്യവിരുദ്ധമായ പ്രചാരണത്തിന് എതിരെയുള്ള വിധിയാണിത്. നുണ കൊണ്ട് എത്ര മറയ്ക്കാന്‍ നോക്കിയാലും സത്യം പുറത്ത് വരും.

കെ എം മാണിയുടെ രാഷ്ട്രീയത്തേയും ഭവനത്തേയും അപഹരിക്കാനുള്ള ശ്രമം പിജെ ജോസഫ് നടത്തി. ഈ വിധി തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ വിജയമാണ്. രണ്ടിലയില്‍ നിന്ന് കേരളാ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. ഇടത് മുന്നണിക്ക് ഈ വിധി കരുത്ത് പകരുമെന്നും ജോസ് കെ മാണി പറഞ്ഞു.

Top