ഇപ്പോഴും യുപിഎയുടെ ഭാഗം; മുന്നണികളുടെ ഭാഗമാകാതെ സ്വതന്ത്ര നിലപാട് തുടരും

കോട്ടയം: സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരുമുന്നണിയിലുമില്ലാതെ നില്‍ക്കാനാണ് നിലവിലെ തീരുമാനമെന്ന് ജോസ് കെ മാണി. ഇടതുമുന്നണിയിലേക്കെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ട സാഹചര്യമില്ല. ചില വിഷയങ്ങളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. അവരത് പറയട്ടെയെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു.

കേരളത്തിലെ യുഡിഎഫിലില്ലെങ്കിലും കേരളാ കോണ്‍ഗ്രസ് ഇപ്പോഴും യുപിഎയുടെ ഭാഗമാണ്. നേരത്തെയും യുഡിഎഫ് വിട്ടപ്പോഴും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി യുപിഎയ്ക്ക് ഒപ്പമായിരുന്നുവെന്നും ജോസ് കെ മാണി വ്യക്തമാക്കി.

യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ജോസ് കെ മാണി ഇടതുമുന്നണിയിലേക്കെന്ന വാര്‍ത്തകളുണ്ടായിരുന്നു.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനത്തെ തള്ളാത്ത നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

Top