ജോസ് കെ മാണി ഇടതു നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി

തിരുവനന്തപുരം: ജോസ് കെ. മാണി തിരുവനന്തപുരത്തെത്തി ഇടതു നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനുമായാണ് കൂടിക്കാഴ്ച. പെട്ടന്ന തന്നെ ഇടത് മുന്നണി പ്രവേശനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസ് കെ. മാണി പറഞ്ഞു. ഇടത് മുന്നണിയുടെ ഭാഗമാകാന്‍ തീരുമാനിച്ച ജോസ് കെ. മാണി ഇന്നലെ വൈകിട്ട് തന്നെ തലസ്ഥാനത്ത് എത്തിയിരിന്നു.

താന്‍ എല്‍.ഡി.എഫില്‍ എത്തുന്നതില്‍ ഏറ്റവുമധികം എതിര്‍പ്പ് പ്രകടിപ്പിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറിയെ കാണാനാണ് ജോസ് കെ. മാണി ആദ്യം എത്തിയത്. സി.പി.ഐക്കുണ്ടായ എതിര്‍പ്പ് അടഞ്ഞ അധ്യായമാണെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. എ.കെ.ജി സെന്റില്‍ നിന്നയച്ച വാഹനത്തിലാണ് ജോസ് കെ മാണി എംഎന്‍ സ്മാരകത്തിലെത്തിയത്.

അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ജോസിനെയും റോഷി അഗസ്റ്റിനേയും യാത്രയാക്കാന്‍ കോടിയേരിയും എ. വിജയരാഘവനും എ.കെ.ജി സെന്റിന് പുറത്തെത്തിയിരിന്നു.

Top